തിരുവനന്തപുരത്ത് കാമുകനും കൂട്ടുകാരും ചേർന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടി

Last Modified ബുധന്‍, 24 ജൂലൈ 2019 (19:52 IST)
തിരുവന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീടിനു പിറകിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിൽ എസ് നായരുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനു പിറകിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഈ മാസം 21മുതലാണ് രാഖിയെ കാണാതായത്.

സൈനികനായ അഖിലും രാഖിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിക്കുകയയിരുന്നു. ഇതോടെ അഖിലുമായി വിവാഹം ഉറപ്പിച്ച യുവതിയുടെ വീട്ടിൽ പോയി രാഖി കാര്യങ്ങൾ ധരിപ്പിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

താനുമായി വിവാഹമുറപ്പിച്ച യുവതിയുടെ വീട്ടിലെത്തിയതിൽ രാഖി എത്തിയതിൽ പ്രകോപിതനായി രഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഖിൽ
കൊലപ്പെടുത്തുകയായിരുന്നു. രാഖിയെ കാണാതയതോടെ ബന്ധുക്കൾ പൂവാർ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി ജോലി ചെയ്തിരുന്ന എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ടതോടെ യുവതി അവിടെ എത്തിയിട്ടില്ല എന്ന് വ്യക്തമായി.

രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിലുമായി യുവതി പ്രണയത്തിലായിരുന്നു എന്ന് പൊലീസിന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപതകം പുറത്തുവന്നത്. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :