മറ്റൊരു ബന്ധത്തെ ചൊല്ലി എന്നും വഴക്ക്, പുതിയ വീട് കാണാനുള്ള ക്ഷണത്തിൽ രാഖി വീണു; സ്നേഹത്തോടെ വിളിച്ച് വരുത്തി കൊന്നു, ആ‍ദർശ് പറയുന്നതിങ്ങനെ

മിസ്ഡ്കോൾ വഴി മൊട്ടിട്ട പ്രണയം...

Last Modified വ്യാഴം, 25 ജൂലൈ 2019 (14:40 IST)
ആമ്പൂർ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ഗ്രാമം. എന്നും കണ്മുന്നിൽ കാണുന്ന അഖിൽ, ആദർശ് എന്നീ യുവാക്കളുടെ ക്രൂരകൃത്യത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് അമ്പൂരി ഗ്രാമം. ‘പുതിയ വീട് കാണാൻ വാ’ എന്ന സ്നേഹത്തോടെയുള്ള ചോദ്യത്തിൽ രാഖിമോൾ വീഴുകയായിരുന്ന്. അഖിലിന്റെ കൂടെയുള്ള ആ കാർ യാത്ര തന്റെ മരണത്തിലേക്കുള്ളതാണെന്ന് രാഖി ചിന്തിച്ച് കൂടെയുണ്ടാകില്ല.

എത്രയൊക്കെ ഒഴിവാക്കാൻ ശ്രമിച്ചാലും തന്നെ ഈ ലോകത്ത് നിന്നും ഇല്ലായ്മ ചെയ്യാൻ തന്റെ കാമുകൻ തുനിയുമെന്ന് ആ പെൺകുട്ടി കരുതിക്കാണില്ല. 6 വർഷമായി അഖിലും രാഖിയും പ്രണയത്തിലായിരുന്നു. മിസ്ഡ്കോൾ വഴി മൊട്ടിട്ട പ്രണയമായിരുന്നു.

എന്നാൽ, 4 വർഷം മുൻപ് അഖിൽ മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. അടുത്ത കാലത്താണ് ആ ബന്ധത്തെ കുറിച്ച് രാഖി അറിയുന്നത്. ഇതറിഞ്ഞ പെൺകുട്ടി ‘അഖിലിനെ വിട്ട് പോകില്ലെന്നും ജീവിക്കുകയാണെങ്കിൽ ഒരുമിച്ച് ആയിരിക്കുമെന്നും’ പലതവണ യുവാവിനു വാണിംഗ് നൽകി.

എന്നാൽ, എങ്ങനെയെങ്കിലും രാഖിയെ ഒഴിവാക്കണം എന്നത് മാത്രമായിരുന്നു അഖിലിന്റെ ലക്ഷ്യം. ഇതിനായി പലതവണ ഇരുവരും ഫോണിൽ സംസാരിച്ചു. ഒരു തരത്തിലും രാഖി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ കൊലപ്പെടുത്തണമെന്ന് അഖിൽ നിശ്ചയിച്ചുറപ്പിച്ചു.

വീട്ടിൽ ബന്ധുക്കൾ ഉണ്ടെന്നും കാര്യങ്ങളെല്ലാം നമുക്ക് സംസാരിച്ച് തീർക്കാമെന്നും പറഞ്ഞാണ് അഖിൽ സംഭവദിവസം രാഖിയെ ആമ്പൂരിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. കഴുത്തുമുറിക്കിയാണ് രാഖിയെ കൊലപ്പെടുത്തിയത്. നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ സുഹൃത്ത് ആദർശ് വീടിനുമുന്നിലുണ്ടായിരുന്ന കാര്‍ സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്ററിൽ കാൽ അമർത്തി വെച്ചു. രാഖിയെ കൊലപ്പെടുത്തുമെന്ന് ആദർശിന് നേരത്തേ അറിയാമായിരുന്നു. ഇതിനു വേണ്ട സഹായം സുഹൃത്തിനു ചെയ്ത് നൽകിയതും ആദർശ് തന്നെയാണ്.

രാഖിയെ കാണാതായതോടെ അച്ഛൻ രാജൻ പൊലീസിൽ പരാതി നൽകുകയും തുടർന്ന് രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്പൂർ സ്വദേശിയായ അഖിലിലേക്ക് എത്തുകയുമായിരുന്നു. രാഖിയെ കാണാതായ ദിവസം നിരവധി തവണ അഖിലിന്റെ ഫോണിലേക്കും തിരിച്ചും കോളുകൾ പോയിട്ടുണ്ട്. ഈ സമയം അഖിൽ ആദർശിനേയും വിളിച്ച് കൊണ്ടിരുന്നു. ഇതിലൂടെയാണ് അയൽ‌വാസിയും സുഹൃത്തുമായ ആദർശിനെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ആദർശ് കുറ്റം സമ്മതിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :