അനുബന്ധ വാര്‍ത്തകള്‍
- ദുരിതം തീരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ 357 മരണം, ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം - കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍
- കുട്ടനാട്ടിൽ ജലവിരപ്പ് ഉയരാൻ സാധ്യത; മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കുമെന്ന് തോമസ് ഐസക്
- കേരളത്തിലെ പ്രളയക്കെടുതിയെ നേരിടുന്നതിനായി എം പി ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകണമെന്ന് ബിനോയ് വിശ്വം
- ‘ഭയാനകരമായ അവസ്ഥയാണ് കേരളത്തില്‍’; വേദനയറിഞ്ഞ് ഡിവില്ലിയേഴ്സും - പിന്തുണയെന്ന് താരം
- ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി അറ്റോര്‍ണി ജനറൽ
കേരളത്തിൽ അതിശക്തമായ മഴ ഇനി പെയ്യില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയായിരിക്കും പെയ്യുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതുപോലെയുള്ള തുടർച്ചയായ അതിശക്തമായ മഴ ഇനി ഉണ്ടാവില്ലെന്നും തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് പറഞ്ഞു.
അടുത്ത 24 മണിക്കൂറിൽ 11 സെന്റീമീറ്റർ മഴ വരെ ലഭിക്കാനാണ് സാധ്യത. ഈ മാസം 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. അതിനു ശേഷം മഴയുടെ അളവിൽ കുറവുണ്ടാവും. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെറ്റായ സന്ദേശങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്നും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ ജനങ്ങൾ വിശ്വസിക്കാവു എന്നും കെ സന്തോഷ് വ്യക്തമാക്കി