അനുബന്ധ വാര്‍ത്തകള്‍
- ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി അറ്റോര്‍ണി ജനറൽ
- കേരളത്തിന് സഹായവുമായി ആം ആദ്മി പാർട്ടി; ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് അരവിന്ദ് കെജ്രിവാൾ
- ചികിത്സക്കായുള്ള അമേരിക്കൻ യാത്ര മുഖ്യമന്ത്രി റദ്ദാക്കി
- ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ കൂടി എറണാകുളത്തെത്തി
- മാഗ്നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ് ബി ഐ
കേരളത്തിലെ പ്രളയക്കെടുതിയെ നേരിടുന്നതിനായി എം പി ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകണമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ട് വിനിയോഗിക്കാന്‍ രാജ്യത്തെ എല്ലാ എം.പിമാര്‍ക്കും അനുമതി നല്‍കണമെന്ന് ബിനോയ് വിശ്വം എം.പി. ഇതു സംബന്ധിച്ച് ബി നോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്ത് നൽകി.
മുൻപ് 2013ല്‍ ഉത്തരഖണ്ഡില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. അതി രൂക്ഷമായ പ്രകൃതിദുരന്തം എന്ന നിലയിലാണ് അന്ന് സര്‍ക്കാര്‍ രാജ്യത്തെ എല്ലാ എം പിമാര്‍ക്കും ഇതുസംബന്ധിച്ച കത്ത് നല്‍കിയത്.
അത്രതന്നെ ഗുരുതരമായ സാഹചര്യമാണ് ഇന്ന് കേരളം നേരിടുന്നതെന്നും. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇനിയും വൈകരുതെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് നൽകിയ കത്തില്‍ ആവശ്യപ്പെട്ടു.