അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്
- 'കുഞ്ഞുണ്ടായാല്‍ വിവാഹത്തിനു സമ്മതിക്കും'; അതിജീവിതയെ ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു
- കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
- ശബരിമലയില്‍ ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് സദ്യ വിളമ്പും; ഉപയോഗിക്കുന്നത് സ്റ്റീല്‍ പ്ളേറ്റും സ്റ്റീല്‍ ഗ്ലാസും
- രാഹുലിന് തെറ്റുപറ്റിയെന്നു കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞത്: കെ സുധാകരന്
അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍
സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു വിവാഹഫോട്ടോയുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസുമായി ബന്ധപ്പെട്ട് നിരുത്തരവാദിത്തപരമായ നീക്കം നടത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി വാര്യര്‍. അതിജീവിത ആരെന്നു മനസിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള സൂചനകളുമായി സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു വിവാഹഫോട്ടോയുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നതുകൊണ്ട് ഈ ചിത്രം ഡെലീറ്റ് ചെയ്യുകയാണെന്നു പറഞ്ഞ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
സന്ദീപിന്റെ വാക്കുകള്‍
മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയും മറ്റ് ചിലരും പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പണ്ട് ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലര്‍ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നു. പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത് ശരിയല്ലാത്തതിനാല്‍ ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് ഡിലീറ്റ് ചെയ്യുകയാണ്. വാസ്തവത്തില്‍ പഴയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാന്‍ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്.