രേണുക വേണു|
Last Modified ശനി, 29 നവംബര്‍ 2025 (14:26 IST)
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിജീവിതയെ ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് വിവരം. പരാതിക്കാരിയുടെ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
അതിജീവിത നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധം പിരിഞ്ഞ സമയത്താണ് രാഹുലുമായി അടുപ്പം. ഡിവോഴ്‌സ് ആയതിനാല്‍ വീട്ടില്‍ വീണ്ടും വിവാഹത്തിനു സമ്മതിക്കില്ലെന്നു അറിഞ്ഞപ്പോള്‍ ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുഞ്ഞുണ്ടെങ്കില്‍ വിവാഹത്തിനു സമ്മതിക്കുമെന്നു രാഹുല്‍ തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്നും പിന്നീട് ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും യുവതിയുടെ മൊഴി.
അതേസമയം രാഹുലിനെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യില്ല. തിങ്കളാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അറസ്റ്റില്‍ തീരുമാനമെടുക്കുക.