ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴയ്ക്കും കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather, Orange Alert Kerala, Rain in Kerala, Kerala Monsoon, Kerala Weather, Heavy Rain, Cyclone Alert, Kerala Weather News, Kerala Weather Alert, heavy Rainfall in kerala, Updated Kerala Weather Alert, മഴ, കേരളത്തില്‍ മഴ തുടരും, കാലാവസ്ഥ വാര
Kerala Weather
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 നവം‌ബര്‍ 2025 (16:27 IST)
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു. ഇതേതുടര്‍ന്ന് ചെന്നൈയില്‍ 54 വിമാനങ്ങള്‍ റദ്ദാക്കി. സ്‌കൂളുകള്‍ അടച്ചു. തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത കൂടിയെന്നാണ് വിവരം. അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴയ്ക്കും കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ശ്രീലങ്കക്കും മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. വടക്ക്‌വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ കൂടി വടക്ക്‌വടക്കു പടിഞ്ഞാറ് ദിശയില്‍, ഡിറ്റ് വാ ചുഴലിക്കാറ്റ് നീങ്ങുമ്പോള്‍ തമിഴ്‌നാട് തീരത്തില്‍ നിന്ന് കുറഞ്ഞത്
യഥാക്രമം ഇന്ന് അര്‍ദ്ധരാത്രിയോടെ 60
കിലോമീറ്റര്‍, നാളെ (30 നവംബര്‍) രാവിലെ 50 കിലോമീറ്റര്‍, വൈകുന്നേരം 20 കിലോമിറ്റര്‍ അകലെയായിരിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :