ആര്‍ ശ്രീലേഖയ്ക്കു നിയമസഭാ സീറ്റ് നല്‍കാന്‍ ധാരണ; അനുനയം പൊട്ടിത്തെറികള്‍ക്കൊടുവില്‍

ശ്രീലേഖയെ മേയറാക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിരുന്നത്

രേണുക വേണു| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2025 (08:11 IST)

തിരുവനന്തപുരം മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ മേയറാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വി.വി.രാജേഷിനു വേണ്ടി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായി.

ശ്രീലേഖയെ മേയറാക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരന്‍ രാജേഷിനായി കടുംപിടിത്തം നടത്തി. ആര്‍എസ്എസും രാജേഷിനെ മേയറാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാന അധ്യക്ഷനു വഴങ്ങേണ്ടിവന്നു.

മേയറാക്കാന്‍ തീരുമാനിച്ചിട്ട് പിന്നീട് മാറ്റം വരുത്തിയതില്‍ ആര്‍.ശ്രീലേഖയ്ക്കു അതൃപ്തിയുണ്ട്. നിയമസഭാ സീറ്റില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ശ്രീലേഖ വഴങ്ങിയതെന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനവും ബിജെപി ദേശീയ നേതൃത്വം ശ്രീലേഖയ്ക്കു ഉറപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :