അനുബന്ധ വാര്‍ത്തകള്‍
- ലൈഗിതാകി ക്രമം: പോലീസ് ഉദ്യോഗസ്ഥന സസ്പെൻഷൻ
- പ്ലാൻ ചെയ്ത് പൈസ തട്ടി, സിനിമയ്ക്ക് പറവ ഫിലിം കമ്പനി ഒരു രൂപ പോലും മുടക്കിയില്ല, മഞ്ഞുമ്മൽ ബോയ്സ് നിർമാതക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ
- മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ ഒരു രൂപ പോലും ചിലവാക്കിയില്ല, പരാതിക്കാരന് അര്‍ഹതപ്പെട്ടത് 40കോടി രൂപ!
- പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു
- മലയാളത്തിന്റെ ആക്ഷന്‍ ഹീറോ തിരിച്ചെത്തുന്നു, കൂടെ :കോട്ടയം കുഞ്ഞച്ചന്', 'കിഴക്കന്‍ പത്രോസ്', 'പ്രായിക്കര പാപ്പാന്' എന്നീ സിനിമകളുടെ സംവിധായകനും
ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി എന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
മലപ്പുറം : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന് പരാതി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
മലപ്പുറം വളാഞ്ചേരിയിൽ എസ് എച്ച് ഒയും എസ് ഐയും ചേർന്നു 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വളാഞ്ചേരി എസ് എച്ച് ഒ സുനിൽ ദാസ്, എസ് ഐ ബിന്ദുലാൽ എന്നിവർക്ക് എതിരെയാണ് തിരൂർ ഡി വൈ എസ് പി കേസ് എടുത്തത്.
ഇതിനൊപ്പം സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്..
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്.