പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 27 മെയ് 2024 (17:42 IST)
കോഴിക്കോട് : പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന ശ്യാംലാൽ (29) ആണ് മരിച്ചത്. 
 
മുട്ടുങ്ങൽ തെക്കേ മനയിൽ കുടുംബാംഗമാണ് ശ്യാംലാൽ. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകവെ ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ശ്യാംലാൽ അദ്ദേഹത്തിൻ്റെ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ് മരിച്ച ശ്യാംലാൽ.
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :