ലൈഗിതാകി ക്രമം: പോലീസ് ഉദ്യോഗസ്ഥന സസ്പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 30 മെയ് 2024 (17:22 IST)
തൃശൂർ : വനിതാ ഉദ്യോഗസ്ഥയോട് ലൈഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ അധികാരികൾ സസ്പെൻഡ് ചെയ്തു. തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട്
ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനാണ് സസ്‌പെൻഷൻ.

പോലീസ് അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനെ ആണ് അധികൃതർ
സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്പൻഷൻ നടപടി ഉണ്ടായത്.

സസ്റ്റൻഷൻ നടപടി കൂടാതെ വിയ്യൂർ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രേമനെതിരെ ലൈം​ഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

തനിക്ക് മേയ് 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നത്. ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിക്കുകയും പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. ഇന്ന കൂടാതെ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :