അനുബന്ധ വാര്‍ത്തകള്‍
- വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
- ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍ നിന്ന് പ്രസവിച്ച കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ് 19കാരി; ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല
- Plus 2 Results Kerala : പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും വാട്സ്ആപ്പിലും ഫലം അറിയാം
- Kerala Weather: വരുന്നേ കാലവർഷം; ഇന്ന് നാലിടത്ത് യെല്ലോ അലർട്ട്
- എസ്.എഫ്.ഐ ജയത്തിൽ വിറളിപൂണ്ട് കെ.എസ്.യു; തലസ്ഥാനത്ത് വൻ സംഘർഷം
പി.എസ്.സി പരീക്ഷ എഴുതി ജോലി കിട്ടിയ യുവതിയെ പിരിച്ചുവിട്ട് യുഡിഎഫ് സർക്കാർ
തൃശൂർ പ്ലാനിങ് ഓഫീസിൽ ജോലി ചെയ്യുന്ന ഓഫീസ് അറ്റൻഡന്റ് തളിക്കുളം സ്വദേശി പി.കെ.സബ്നയെയാണ് ജോലിയിൽ നിന്നു പിരിച്ചുവിട്ടത്
പി.എസ്.സി പരീക്ഷയിലൂടെ ജോലിയിൽ പ്രവേശിച്ച യുവതിയെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടെന്ന് ആക്ഷേപം. ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥനെ രാഷ്ട്രീയ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി നിയമിക്കാൻ വേണ്ടിയാണ് ചട്ടവും നിയമവും പാലിക്കാതെ ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടത്.
തൃശൂർ പ്ലാനിങ് ഓഫീസിൽ ജോലി ചെയ്യുന്ന ഓഫീസ് അറ്റൻഡന്റ് തളിക്കുളം സ്വദേശി പി.കെ.സബ്നയെയാണ് ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. സംസ്ഥാന ആസൂത്രണ ബോർഡ് ചെയർപേഴ്സന്റെ സ്റ്റാഫിലെ ഗ്രേഡ് രണ്ട് തസ്തിക ജീവനക്കാരനെ തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ വേണ്ടിയാണ് പ്ലാനിങ് ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ തെറിപ്പിച്ചത്. സബ്നയെ പിരിച്ചുവിട്ടതായുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. പകരം തിരുവനന്തപുരത്ത് നിന്ന് സ്ഥലംമാറ്റുന്ന ജീവനക്കാരനെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഈ വകുപ്പിൽ ഒഴിവ് വരുന്ന മുറയ്ക്കു സബ്‌ന അപേക്ഷിക്കുന്ന പക്ഷം പുനർനിയമനം നൽകാമെന്നും അല്ലാത്തപക്ഷം പി.എസ്.സിയുടെ ജില്ലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തു പുതിയ നിയമന ശുപാർശ നേടാനാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.