1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Government PM Shri

പിഎം ശ്രീയിലും യു-ടേൺ; സതീശൻ സർക്കാർ തുടർന്നേക്കും

പദ്ധതിയിൽ നിന്ന് പിന്മാറാൻ പറ്റാത്ത സാഹചര്യമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി

VD Satheesan, PM Modi, ED, Pinarayi vijayan, ED Raids Kerala,Kerala Politics
പി എം ശ്രീ പദ്ധതിയിൽ യു-ടേണുമായി സതീശൻ സർക്കാർ. പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയെ എതിർത്തിരുന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി തുടരണമെന്ന നിലപാടിലാണ്. കേന്ദ്ര സർക്കാരുമായി ഒരു യുദ്ധത്തിനില്ലെന്ന ബിജെപി അനുകൂല നിലപാടാണ് സതീശൻ സർക്കാർ സ്വീകരിക്കുന്നത്. 
 
പദ്ധതിയിൽ നിന്ന് പിന്മാറാൻ പറ്റാത്ത സാഹചര്യമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. പിഎം ശ്രീ പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചേക്കും. വിദ്യാഭ്യാസമന്ത്രിയായിരിക്കും ഉപസമിതിയുടെ അധ്യക്ഷൻ. 
 
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാൽ കഴിഞ്ഞ സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. പി എം ശ്രീ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്നായിരുന്നു മുസ്ലീം ലീഗിന്റെ അവകാശവാദം. വിദ്യാഭ്യാസ മന്ത്രി മുസ്ലിം ലീഗിൽ നിന്നുള്ള ആളായിരിക്കെയാണ് ഇപ്പോൾ ഇത് നടപ്പിലാക്കാൻ ഉത്സാഹം കാണിക്കുന്നതും. 
 
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സർവകലാശാലകളിൽ വ്യാപകമായി കാവിവത്കരണം നടക്കുന്നുണ്ടെന്ന ആക്ഷേപം ഉണ്ട്. അതിനിടയിലാണ് പൊതുവിദ്യാഭ്യാസ രംഗത്തും കാവിവത്കരണത്തിലേക്കുള്ള സിഗ്നൽ പിഎം ശ്രീയിലൂടെ സതീശൻ സർക്കാർ നൽകുന്നത്.
അടുത്ത ലേഖനം
വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു