അനുബന്ധ വാര്‍ത്തകള്‍
- വ്യാജപേരിൽ കൊവിഡ് ടെസ്റ്റ്: അഭിജിത്തിനെതിരെ ആൾമാറാട്ടത്തിനും പകർച്ചവ്യാധി നിയമപ്രകാരവും കേസെടുത്തു
- ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു
- കൊവിഡ്: എറണാകുളത്ത് 20തോളംപൊലീസുകാര്‍ നിരീക്ഷണത്തില്‍
- പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിഐയ്ക്ക് കൊവിഡ്: 20തോളംപൊലീസുകാര്‍ നിരീക്ഷണത്തില്‍
- ആട് മോഷ്ടാവിനെ കണ്ടെത്താനായില്ല, പകരമൊരു ആടിനെ ഗായത്രിക്കുട്ടിക്ക് സമ്മാനിച്ച് പൊലീസ് !
അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ കല്ലേറ്: 20 കാരന് പിടിയില്‍
ചങ്ങനാശേരി: അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ വിരുതന്മാരില് ഒരാളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് വാലടി സ്വദേശിയായ സൂരജിനെ (20) കൈനടി പൊലീസ് അറസ്റ് ചെയ്തത്. കൂട്ടാളിയായ ശ്യാമിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ അര മണിക്കൂര്‍ ഇടവിട്ട സമയങ്ങളില്‍ മൂന്നു പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ഇവര്‍ ബൈക്കിലെത്തി കൈയില്‍ കരുതിയിരുന്ന കല്ലുകള്‍ എറിഞ്ഞത്. കഴിഞ്ഞ പതിനൊന്നാം തീയതി വെള്ളിയാഴ്ച രാത്രി 11ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശ്ശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്.
പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. വാലടിയില്‍ നിന്ന് സൂരജിനെ കൈനടി സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം പിടിച്ചത്. കൂട്ടാളിയായ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ചങ്ങനാശേരി പോലീസ്.