ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:17 IST)
അഹമ്മദാബാദ്: യുവാവ് വീടിനുള്ളിൽ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. 31 കാരനായ ഭരത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ അമ്മ ഗൗരി മാരു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മകന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നു എന്നും ഇതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തത് എന്നും ചുണ്ടിക്കാട്ടിയാണ് അമ്മ പരാതി നൽകിയിരിയ്ക്കുന്നത്.

ഭരത്തിന്റെ ഭാര്യ ദക്ഷ രണ്ടരമാസം മുൻപ് തന്നെ കുഞ്ഞുമായി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. തുടർന്ന് ഭരത് വിഷാദത്തിലായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഭരത് വിട്ടുകാരോട് പോലും ഒന്നും സംസാരിച്ചിരുന്നില്ല. പിന്നീട് സെപ്തംബർ എട്ടിന് ഇയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിയിച്ചെങ്കിലും അന്ത്യ കർമങ്ങളിൽപോലും മരുമകൾ പങ്കെടുത്തില്ല എന്ന് ഗൗരി പരാതിയിൽ പറയുന്നു.

മരിയ്ക്കുന്നതിന് തലേദിവസം സഹോദരന് നൽകണം എന്നറിയിച്ച് ഒരു പെൻഡ്രൈവും മൊബൈൽ ഫോണും ഭരത് അമ്മയെ ഏൽപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതോടെയാണ് ദക്ഷയും കാലു മഖ്വാന എന്നയാളും തമ്മിലുള്ള ബന്ധം വ്യക്തമായത്. ഇരുവരും തമ്മിലുള്ള സംഭാഷണമായിരുന്നു പെൻഡ്രൈവിൽ. ഭരത്തിന്റെ സുഹൃത്തായിരുന്ന ഇയാൾ ഇവർ താമസിച്ചിരുന്ന അതേ അസോസിയേഷനിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ ദക്ഷയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :