അനുബന്ധ വാര്‍ത്തകള്‍
- ഇരുന്നൂറോളം പേര്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചു
- സ്ഥിതി അതീവ ഗുരുതരം, സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്, 21 മരണം, കോഴിക്കോട് 883 പേർക്ക് കൊവിഡ്
- മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു
- ലൈഫ് മിഷന്റെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു; വീടെന്ന സ്വപ്നം സഫലമാകുന്നത് 1285 കുടുംബങ്ങള്‍ക്ക്
- കോഴിക്കോട്ടും പരിസരത്തും മൂന്നു ദിവസത്തേക്ക് ജലവിതരണം മുടങ്ങും
ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്, 700 കടന്ന് മലപ്പുറം, സംസ്ഥാനത്ത് ആശങ്കാജനകമായ സ്ഥിതി
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് കോഴിക്കോട് ജില്ലയിൽ. 883 പേർക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 875 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം മലപ്പുറത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 പേർക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ആദ്യമായി സംസ്ഥാനത്ത് 6000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസമാണിന്ന്. സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 6324 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5321 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 628 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 105 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.