പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിഐയ്ക്ക് കൊവിഡ്: 20തോളംപൊലീസുകാര്‍ നിരീക്ഷണത്തില്‍

എറണാകുളം| ശ്രീനു എസ്| Last Updated: തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (12:01 IST)
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് 20തോളംപൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. എറണാകുളം ജില്ലയില്‍ അതിഥിതൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ജില്ലയില്‍ കൊവിഡ് ബാധിക്കുന്നവരുടെ ദിനക്കണക്ക് 500 കടന്നിട്ടുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ച 537 പേരില്‍ 499പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3823പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 39415പേര്‍ കൊവിഡ് ചികിത്സയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :