ആട് മോഷ്ടാവിനെ കണ്ടെത്താനായില്ല, പകരമൊരു ആടിനെ ഗായത്രിക്കുട്ടിക്ക് സമ്മാനിച്ച് പൊലീസ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (15:36 IST)
തൊടുപുഴയിലെ ഒമ്പതാം ക്ലാസുകാരിയായ ഗായത്രിയുടെ ആടിനെ 23 ദിവസം മുമ്പ് കാണാതായതാണ്. തൻറെ പ്രിയപ്പെട്ട മണിക്കുട്ടി എന്ന ആട് നഷ്ടപ്പെട്ടതിൻറെ വിഷമത്തിൽ ഇരിക്കെ ഗായത്രിക്ക് പുതിയ ആട്ടിൻകുട്ടിയെ സമ്മാനിച്ച് തൊടുപുഴയിലെ പോലീസ്. മാത്രമല്ല കള്ളനെ ഉടൻതന്നെ കണ്ടെത്തുമെന്നും പോലീസ് ഗായത്രിക്ക് ഉറപ്പുനൽകി.

റോഡരികിൽ കെട്ടിയിട്ടിരുന്ന ആടിനെ 23 ദിവസങ്ങൾക്ക് മുമ്പായിരുന്നു കാണാതായത്. രണ്ടുദിവസം വീടിൻറെ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്ക് പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആടിനെ വാങ്ങി കൊടുത്തത്.

എല്ലായിടത്തും ആടിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് സിഐ സുധീർ മനോഹറും എസ്ഐ ബൈജു പി ബാബുവും ചേർന്ന് ആടിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, സന്ദീപ് ദത്തൻ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത് തുടങ്ങിയവരും ഈ ഉദ്യമത്തിൽ പങ്കാളികളായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :