ഷര്‍ട്ടുമാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിക്കാരായി മാറുന്നത്: പിണറായി വിജയന്‍

ശ്രീനു എസ്| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (20:12 IST)
ഷര്‍ട്ടുമാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിക്കാരായി മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോവയില്‍ കോണ്‍ഗ്രസിനായി മത്സരിച്ചു ജയിച്ച എംഎല്‍എമാര്‍ ഇരിക്കുന്നതിനുമുന്‍പു തന്നെ ബിജെപിക്കാരായെന്നും അദ്ദേഹം പരിഹസിച്ചു. 35 എംഎല്‍എമാരെ ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കാമെന്ന് ബിജെപി പറഞ്ഞതിന്റെ അര്‍ത്ഥം കോണ്‍ഗ്രസുകാരെ കണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയും പോണ്ടിച്ചേരിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ബിജെപിയിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. ഇത് കേരളത്തില്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :