മുമ്പ് കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കാനായി വോട്ട് മറിച്ചിട്ടുണ്ട്, ഇപ്പോൾ അതില്ല: ഒ രാജഗോപാൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (14:26 IST)
കേരളത്തിൽ മുൻപ് ബിജെപി വോട്ടുമറിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ പൂർണമായും മാറിയെന്നും എംഎൽഎ. എന്തായാലും ജയിക്കില്ല, പിന്നെ എന്തിനാ വോട്ടുകളയണെ. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ബിജെപി വളർന്നു.

ഇപ്പോൾ എല്ലായിടത്തും കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള കൂട്ടുക്കെട്ടാണ്. മുഖ്യ എതിരാളിയെന്നൊരു പ്രശ്‌നമില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ മുഖ്യ എതിരാളി സിപിഎമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളീലും ത്രികോണ പോരാട്ടമുണ്ടാകും. രാജഗോപാൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :