പിണറായിക്കെതിരെ ധര്‍മ്മടത്ത് കെ സുധാകരന്‍ ?

സുബിന്‍ ജോഷി| Last Updated: ബുധന്‍, 17 മാര്‍ച്ച് 2021 (23:06 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. എന്നാല്‍ മത്‌സരിക്കാനില്ല എന്നാണ് സുധാകരന്‍ ഇപ്പോഴും പറയുന്നത്. പക്ഷേ, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടായാല്‍ സുധാകരന്‍ മത്സരിക്കാന്‍ തയ്യാറായേക്കുമെന്നാണ് അറിയുന്നത്.

കെ സുധാകരന്‍ മത്സരിക്കണമെന്ന് നേരത്തേ തന്നെ ധര്‍മ്മടത്തെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതാണ്. ധര്‍മ്മടത്ത് സുധാകരന്‍ മത്സരിക്കാനിറങ്ങിയാല്‍ വടക്കന്‍ കേരളത്തില്‍ വലിയ കോണ്‍ഗ്രസ് തരംഗത്തിന് അത് കാരണമാകുമെന്നാണ് പരക്കെയുള്ള അഭിപ്രായം.

അതിനിടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്. യു ഡി എഫ് പിന്തുണ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നല്‍കിയാലോ എന്ന ആലോചന കെ പി സി സി അധ്യക്ഷന്‍റെ നേതൃത്വത്തില്‍ ഉണ്ടായതുമാണ്.

എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ മത്സരരംഗത്തേക്ക് വരണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുടെയും അഭിപ്രായം. സുധാകരന്‍ ഇല്ലെങ്കില്‍ സി രഘുനാഥിനെ കളത്തിലിറക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :