അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2098 പേർക്ക് കൊവിഡ്, 13 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49
- കൊവിഡിന്റെ പുതിയ തരംഗം തടയേണ്ടത് നിർണായകം, വാക്സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ വേണം: പ്രധാനമന്ത്രി
- സെൻസെക്സിൽ ഇന്ന് നഷ്ടം 562 പോയിന്റ്, നിഫ്റ്റി 14,720ൽ ക്ലോസ് ചെയ്തു
- സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ്, തുഷാറിനെ ഇറക്കി അവസാന ശ്രമം: ഒടുവിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ
- മുമ്പ് കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കാനായി വോട്ട് മറിച്ചിട്ടുണ്ട്, ഇപ്പോൾ അതില്ല: ഒ രാജഗോപാൽ
സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 95 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 60,193 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,24,50,771 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.