അനുബന്ധ വാര്‍ത്തകള്‍
- Mohanlal: ജനാധിപത്യത്തിന്റെ സൗന്ദര്യം; വോട്ട് ചെയ്യാൻ വരിനിന്ന് മോഹൻലാൽ
- Kerala Assembly Election 2026 Live Updates: സംസ്ഥാനത്ത് വിധിയെഴുത്ത് തുടങ്ങി
- നാളെ വോട്ടെടുപ്പ്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ശബരിമല യുവതി പ്രവേശനം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതി കഴിയുമെന്ന് സുപ്രീംകോടതി
- ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
'ആ കാലം ഓർമയില്ലേ?'; യുഡിഎഫിന്റെ കെടുകാര്യസ്ഥത ഭരണം ചൂണ്ടിക്കാട്ടി വീണ്ടും പിണറായി, വോട്ട് രേഖപ്പെടുത്തി
"കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്. വികസിത കേരളത്തിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മൾ,"
Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായിയിലെ അമല സ്‌കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. വീട്ടിൽ നിന്ന് പതിവുപോലെ നടന്നുവന്നാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് വോട്ട് ചെയ്ത ശേഷം പിണറായി പറഞ്ഞു.
' കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്. വികസിത കേരളത്തിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മൾ. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അത് തുടരണം. ആ പുരോഗതിക്കും വികസനത്തിനും ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങൾ പൊതുവെ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളാകെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നാടിന്റെ പുരോഗതി വേണമെന്ന് ആഗ്രഹിക്കുന്നു. ജനങ്ങൾക്കു കൃത്യമായ അനുഭവമുണ്ട്. ആ അനുഭവം ബോധ്യപ്പെടുത്തുന്നതിൽ എൽഡിഎഫിനു മാത്രമേ സാധിച്ചിട്ടുള്ളൂ. വികസിത കേരളത്തിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മൾ. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. അത് തുടരണം,' പിണറായി പറഞ്ഞു.