അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?
- നിയമസഭാ തിരഞ്ഞെടുപ്പ് 2026: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത
- തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21
- Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല
- നാളെ വോട്ടെടുപ്പ്: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Kerala Assembly Election 2026 Live Updates: സംസ്ഥാനത്ത് വിധിയെഴുത്ത് തുടങ്ങി
തുടർച്ചയായി രണ്ട് ടേമുകൾ പൂർത്തിയാക്കിയ എൽഡിഎഫ് ഹാട്രിക് നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനാണ് യുഡിഎഫ് പ്രതീക്ഷ
Kerala Election 2026
Kerala Assembly Election 2026 Live Updates: സംസ്ഥാനത്ത് പോളിങ് തുടങ്ങി. രാവിലെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ് പോളിങ് ബൂത്തുകൾക്കു മുന്നിൽ. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്.
തുടർച്ചയായി രണ്ട് ടേമുകൾ പൂർത്തിയാക്കിയ എൽഡിഎഫ് ഹാട്രിക് നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനാണ് യുഡിഎഫ് പ്രതീക്ഷ. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാനാണ് കേരളം വിധിയെഴുതുന്നത്.
883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേയ് നാലിനാണ് വോട്ടെണ്ണൽ.
പ്രീ പോൾ സർവേകളെല്ലാം എൽഡിഎഫിനു തുടർച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ന്യൂസ് മലയാളം, റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, സിഎൻഎൻ - ന്യൂസ് 18 എന്നിവരുടെ പ്രീ പോൾ സർവേകളിൽ എൽഡിഎഫിനാണ് മേൽക്കൈ.