അനുബന്ധ വാര്‍ത്തകള്‍
- കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ട് പിടിച്ചു; പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചതിനുകൂടി കേസ്
- രണ്ടിലേറെ കുട്ടികൾ ഉണ്ടായാൽ പഞ്ചായത്ത് മെമ്പറാകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി, അധികാരത്തിലിരിക്കെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാലും അയോഗ്യത; വിധി പ്രസ്ഥാവിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
- ഭരണഘടനയ്ക്കും സുപ്രിം കോടതിയ്ക്കും മുകളിലല്ല തന്ത്രി: രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്
- ശബരിമലയിൽ രക്തം വീഴ്ത്തി കലാപമുണ്ടാക്കാനായിരുന്നു രാഹുൽ ഈശ്വറിന്റെ ശ്രമം: കടകംപള്ളി സുരേന്ദ്രൻ
- പ്രകൃതി ദുരന്തത്തില്‍ വീടുതകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക കൂട്ടാന്‍ തീരുമാനം
സി ബി ഐ ഡയറക്ടറെ നീക്കംചെയ്ത സംഭവം: നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുർബലപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി
അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നിയമിതനാകുന്ന സിബിഐ ഡയറക്ടര്‍ക്ക് രണ്ടുവര്‍ഷം തല്‍സ്ഥാനത്ത് തുടരാന്‍ നിയമപരമായ അവകാശമുണ്ട്.
മാത്രമല്ല നിയമനശുപാര്‍ശ നല്കിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ സ്ഥലം മാറ്റാനോ നീക്കം ചെയ്യാനോ പാടുള്ളു എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡെൽഹിസ്പെഷ്യം പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിലെ സെക്ഷൻ 4B യുടെ ലംഘനമാണ് നടന്നിട്ടുള്ളത് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട മറ്റൊരു സ്ഥാപനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഇതിനു കൂട്ടുനിന്നു എന്നുള്ളത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും. ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.