1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kadakampally surendran

ശബരിമലയിൽ രക്തം വീഴ്ത്തി കലാപമുണ്ടാക്കാനായിരുന്നു രാഹുൽ ഈശ്വറിന്റെ ശ്രമം: കടകം‌പള്ളി സുരേന്ദ്രൻ

വാർത്ത
ശബരിമലയിൽ കലാപത്തിന് രാഹുൽ ഈശ്വർ ഗൂഡാലോചന നടത്തിയിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. ഏതുവിധേനയും സംഘർഷമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കലാപം ഒഴിവാകാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
 
യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി ക്ഷേത്രം അടച്ചിടാൻ പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തലിൽ നിന്നും ഇതാണ് വ്യക്തമാകുന്നത്. പ്ലാൻ ബി മാത്രമാണ് രഹുൽ ഈശ്വർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ പ്ലാൻ സി യും ഡിയും എല്ലാം തയ്യാറക്കി വച്ചിട്ടുണ്ടാകും. 
 
രാജ്യദ്രോഹവും ഭക്തരോടുള്ളചത്യുമാണിത്. ഇതു തന്നെയാവും ഇനിയും ഇവരുടെ ലക്ഷ്യം. ഇത്തരം പ്രവൃത്തികളെ അനുവദിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കടകം‌പള്ളി സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
About Writer
Sumeesh
അടുത്ത ലേഖനം
ഭരണഘടനയ്ക്കും സുപ്രിം കോടതിയ്ക്കും മുകളിലല്ല തന്ത്രി: രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്