അനുബന്ധ വാര്‍ത്തകള്‍
- രണ്ടിലേറെ കുട്ടികൾ ഉണ്ടായാൽ പഞ്ചായത്ത് മെമ്പറാകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി, അധികാരത്തിലിരിക്കെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാലും അയോഗ്യത; വിധി പ്രസ്ഥാവിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
- ‘രണ്ടാമൂഴം’ കോടതി കയറിയിറങ്ങും; എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി - മോഹന്‍ലാല്‍ കാത്തിരിക്കേണ്ടിവരും!
- ഭരണഘടനയ്ക്കും സുപ്രിം കോടതിയ്ക്കും മുകളിലല്ല തന്ത്രി: രമേശ് ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്
- ശബരിമലയിൽ രക്തം വീഴ്ത്തി കലാപമുണ്ടാക്കാനായിരുന്നു രാഹുൽ ഈശ്വറിന്റെ ശ്രമം: കടകംപള്ളി സുരേന്ദ്രൻ
- ഈ കുരുന്നിന്റെ മുഖം കണ്ടിട്ട് എങ്ങനെ കഴിഞ്ഞു ജസീലയ്ക്ക് അവളെ ഇല്ലാതാക്കാൻ?
കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ട് പിടിച്ചു; പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചതിനുകൂടി കേസ്
വാഷിങ്ടൺ: വിധി പ്രസ്ഥാവിക്കെ കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. വാഷിങ്ടണിലെ വിൻലോക്ക് കോടതിയിലാണ് സംഭവം ഉണ്ടായത്. ജഡ്ജി ആർ ഡബ്ലിയു ബസർസ് അണ് പൊലീസിനെ കത്തു നിൽക്കാതെ പ്രതികളിലൊരാളെ ഓടിച്ചിട്ട് പിടിച്ചത്. പിടികൂടിയ പ്രതികൾക്കെതിരെ രക്ഷപ്പെടാൻ ശ്രമിച്ചതിന് പുതിയ കുറ്റം കൂടി കോടതി ചുമത്തി.
വിധി കേട്ട ഉടൻ തന്നെ ടന്നർ ജേക്കബ്, സൺ ഹവാർഡ് എന്നീ പ്രതികൾ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. കോട്ടൂരിവച്ച് ജഡ്ജിയും പിന്നാലെ ഓടി. കോടതിയുടെ പുറത്തെ വാതിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാളെ ജഡ്ജി പിടികൂടി.
മറ്റൊരു പ്രതിയെ കോടതി പരിസരത്തിനുള്ളിൽ വച്ചുതന്നെ പൊലീസ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇരുവർക്കുമെതിരെ കോടതി രക്ഷപ്പെടാൻ ശ്രമിച്ചതിന് പുതിയ കുറ്റം ചുമത്തി. സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ജഡ്ജി കണകിന് ശകാരിക്കുകയും ചെയ്തു.