അനുബന്ധ വാര്‍ത്തകള്‍
- കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
- കെ റെയിലിനെതിരായ യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തില്‍ ശശി തരൂര്‍ പങ്കെടുത്തില്ല
- കെ റെയിലിന്റെ കല്ല് മുഖ്യമന്ത്രിയുടെ വസതിയില്‍; കൊണ്ടിട്ടത് ബിജെപി !
- എംഡിയാണ് ശരി, സിൽവർ ലൈനിൽ ബഫർ സോൺ ഉണ്ടാവുമെന്ന് കോടിയേരി
- തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താം; അന്ന് അതിവേഗ റെയില്‍ പദ്ധതിയെ ഉമ്മന്‍ചാണ്ടി പിന്തുണച്ചിരുന്നു
ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനായുള്ള സര്‍വെ, ഭൂമിയേറ്റെടുക്കലല്ല; ഉറപ്പ് നല്കി പിണറായി
സില്‍വര്‍ ലൈനിന് വേണ്ടി ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സര്‍വെ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ നടക്കുന്ന സര്‍വെ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവുമുണ്ടാകില്ല. ഭൂമി ഏറ്റെടുക്കലിന് വേണ്ടിയുള്ള സര്‍വെ പിന്നീടാണ് നടക്കുക. അപ്പോള്‍ വിവിധ കോണുകളില്‍ നിന്നുള്ള ആളുകളില്‍ നിന്ന് അഭിപ്രായശേഖരണം നടത്തും. അതിനുശേഷം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ സര്‍വെ. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഓരോരുത്തര്‍ക്ക് നഷ്ടമാകുന്ന ഭൂമി, വീട്, കെട്ടിടം എന്നിവയുടെ സാധാരണ വിലയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.