അനുബന്ധ വാര്‍ത്തകള്‍
- എംഡിയാണ് ശരി, സിൽവർ ലൈനിൽ ബഫർ സോൺ ഉണ്ടാവുമെന്ന് കോടിയേരി
- തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താം; അന്ന് അതിവേഗ റെയില്‍ പദ്ധതിയെ ഉമ്മന്‍ചാണ്ടി പിന്തുണച്ചിരുന്നു
- കെ റെയില്‍: കല്ലിളക്കിയാല്‍ വിവരമറിയും, സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്
- ജനങ്ങളുമായി യുദ്ധത്തിനില്ല: സമരത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് കോടിയേരി
- രമേശ് ചെന്നിത്തലയുടെ പുസ്തകം, 'ആര്‍ക്കും വേണ്ടാത്ത കെ-റെയില്‍'
കെ റെയിലിന്റെ കല്ല് മുഖ്യമന്ത്രിയുടെ വസതിയില്‍; കൊണ്ടിട്ടത് ബിജെപി !
കെ-റെയില്‍ വിരുദ്ധ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില് ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ് ഇക്കാര്യം അറിഞ്ഞത് എന്നതാണ് ശ്രേദ്ധേയം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില് ചാടി കടന്ന് കല്ലുകള്‍ സ്ഥാപിച്ചത്. ചിറയിന്‍കീഴ് താലൂക്കില്‍ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസില്‍ സ്ഥാപിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് പറഞ്ഞു.