എംഡിയാണ് ശരി, സിൽവർ ലൈനിൽ ബഫർ സോൺ ഉണ്ടാവുമെന്ന് കോടിയേരി

അഭിറാം മനോഹർ| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (14:41 IST)
സിൽവർ ലൈൻ പദ്ധതിക്ക് ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ട‌റി കോടിയേരി ബാലകൃഷ്‌ണൻ. ഇക്കാര്യത്തിൽ മന്ത്രി പറഞ്ഞതല്ല, എംഡി പറഞ്ഞതാണ് ശരിയെന്ന് കോടി‌യേരി പറഞ്ഞു.

നേരത്തെ സിൽവർ ലൈനിന് ബഫർ സോൺ ഇല്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരു‌ന്നു. ഈ വാദം തിരുത്തി കെ റെയിൽ എംഡി രംഗത്ത് വരികയും ചെയ്‌തിരുന്നു. സിൽവർ ലൈനിന് ഇരുപത് മൂറ്റർ ബഫർ സോൺ ഉണ്ടാകുമെന്നാണ് എംഡി വി അജിത്‌കുമാർ വ്യക്തമാക്കിയത്. ഇതിൽ ഇരുവശത്തും അഞ്ചു മീ‌റ്റർ നിർമാണം അനുവദിക്കില്ല. ശേഷിച്ച അഞ്ച് മീറ്റർ നിർമാണതിന് അനുമതി തേടേണ്ടതായും വരും.

അതേസമയം പദ്ധതിക്കായി ആരുടെയും സ്ഥലം ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഹൈക്കോടതി അനുമതി പ്രകാരമുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :