1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pension Distribution from tomorrow

സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Pension Distribution from tomorrow
സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 
 
ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുക. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ അടുത്ത മാസം ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. 
 
അടുത്ത ലേഖനം
മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്