1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attack during vehicle checking man arrested

വാഹന പരിശോധനയ്ക്കിടെ എസ്.ഐ യെ ആക്രമിച്ച യുവാവ് പോലീസ് പിടിയിൽ

Attack
എറണാകുളം: ദേശീയപാതയിൽ വാഹന പരിശോധന നടത്തവേ എസ്.ഐ യെ ആക്രമിച്ച ശേഷം വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. കളമശേരി കുന്നുകര പണയക്കാട് പീടിക പറമ്പിൽ മുഹമ്മദ് ബിൻ മജീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ദേശീയപാതയിൽ എച്ച്.എം.ടി ജംഗ്‌ഷനടുത്തതായിരുന്നു സംഭവം. അമിതഭാരം കയറ്റിക്കൊണ്ടു വന്ന ലോറി നിർത്താൻ ആവശ്യപ്പെട്ടതോടെ ലോറി അതിവേഗത്തിൽ മുന്നോട്ടു പോയി. ലോറിയെ പിന്തുടർന്നു ടി.വി.എസ്  ജംഗ്‌ഷനിൽ വച്ച് പിടികൂടി. പോലീസ് നിർദ്ദേശത്തോടെ ലോറി ഡ്രൈവർ സഹകരിച്ചില്ല.
 
പകരം ലോറി ഡ്രൈവർ ലോറി ഉടമയുടെ ബന്ധുവായ മുഹമ്മദ് ബിന്നിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇയാളാണ് അക്രമാസക്തമായി എസ്.ഐ യോട് ആക്രോശിക്കുകയും പിന്നീട് എസ്.ഐ യെ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്തത്. അപ്പോഴേക്കും വിവരം അറിഞ്ഞു കൂടുതൽ പോലീസ് എത്തി മുഹമ്മദ് ബിന്നിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്