1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Scam offering job abroad arrest

വിദേശത്തു തൊഴിൽ വാഗ്ദാനം ചെയ്തു പണം തട്ടിയ ആൾ അറസ്റ്റിൽ

Forgery
പത്തനംതിട്ട: ഓസ്‌ട്രേലിയയിൽ തൊഴിൽ വാഗ്ദാനം ചെയ്തു യുവതിയിൽ നിന്ന് പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൊല്ലം പത്തനാപുരം കാരമൂട്ടിൽ സുധീർ എന്ന അമ്പത്തൊന്നുകാരനാണ് പിടിയിലായത്.
 
ഓസ്‌ട്രേലിയയിൽ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്തു കുളനട സ്വദേശിനിയിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇയാൾ പതിനൊന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു കേസ്. ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചിട്ടും നൽകിയില്ല. തുടർന്നാണ് പരാതിയായത്.
 
തട്ടിപ്പ് നടത്തി ലഭിച്ച പണം കൊണ്ട് ഇയാൾ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഒളിവിലായിരുന്ന ഇയാൾ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പത്തനാപുരത്തെ വീട്ടിൽ നിന്ന്  പിടികൂടിയത്. സമാന രീതിയിൽ കാലടി, രാജപുരം, ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി, അടൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ടെന്നാണ് പോലീസ് പറഞ്ഞത്. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
വാഹന പരിശോധനയ്ക്കിടെ എസ്.ഐ യെ ആക്രമിച്ച യുവാവ് പോലീസ് പിടിയിൽ