1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

പോക്സോ കേസ് പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന്റെ പല്ലുപോയി

Idukki
ഇടുക്കി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസുകാരനെ ആക്രമിച്ചു പല്ല് അടിച്ചുപൊട്ടിച്ചു. തൊടുപുഴയിൽ അഭിജിത് എന്ന പോക്സോ കേസ് പ്രതിയാണ് ഇത്തരമൊരു ആക്രമണം നടത്തിയത്.

റിമാൻഡിലായ പ്രതിയെ ജയിലേക്ക് കൊണ്ടുപോകവേ ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ് അഴിച്ചപ്പോഴായിരുന്നു ഇയാൾ കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ മുഖത്ത് മർദിച്ചത്. ഇതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു പൊലീസുകാർ ഇയാളെ പിടികൂടി.

പുതുതായി ആക്രമണ കേസ് കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു പോക്സോ കേസിൽ ഇയാളെ പിടികൂടിയത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മുക്കുപണ്ടം പണയം വച്ചു ഏഴു ലക്ഷത്തോളം രൂപ തട്ടി : രണ്ടു പേർ അറസ്റ്റിൽ