'പന്തീരാങ്കാവിലെ ബ്ലാക്ക് മാന്‍' അറസ്റ്റില്‍ !

Black man, Kozhikode, Police, ബ്ലാക്ക് മാന്‍, കോഴിക്കോട്, പൊലീസ്
കോഴിക്കോട്| ജോര്‍ജി സാം| Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (14:11 IST)
പന്തീരാങ്കാവ് നിവാസികളെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍ പൊലീസിന്റെ പിടിയിലായി. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം വിഷുദിനത്തില്‍ അറസ്റ്റ് ചെയ്തത്. യുവാവിനെ പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാള്‍ പാലാഴിയില്‍ വാടക മുറിയിലാണ് താമസിക്കുന്നത്. അന്വേഷണത്തില്‍ യുവാവിന്റെ മുറിയില്‍ നിന്നും ബ്ലാക്ക് മാന്റെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.

പരിസരവാസിയല്ലാത്ത ഇയാളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണങ്ങള്‍ വ്യാപകമായെന്ന പരാതി പൊലീസിന് നേരത്തേ ലഭിച്ചിരുന്നു.

മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍ കോട്ട് മുതലായവയാണ് യുവാവില്‍ നിന്ന് കണ്ടെടുത്തത്. നഗരപരിധിയില്‍ ലോക് ഡൗണ്‍ സമയത്ത് ഇയാള്‍ക്കെതിരെ പൊലീസ് വേറെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :