1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lockdown updates

ലോക്‍ഡൌണ്‍ പരിശോധനയ്‌ക്കിടെ പൊലീസിനുനേരെ വാള്‍ വീശിയ മങ്കി മഹേഷിന്‍റെ കൂട്ടാളികള്‍ അറസ്റ്റില്‍

ലോക്‍ഡൌണ്‍
ലോക്ഡൗണ്‍ പരിശോധനയ്ക്കിടെ പൊലീസിനുനേരെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന യുവാക്കള്‍ അറസ്റ്റിലായി. കരയ്ക്കാട്ടുവിള പുത്തന്‍ വീട്ടില്‍ എസ് അരുണ്‍(23), വിളവൂര്‍ക്കല്‍ വിശ്വംഭര നിലയത്തില്‍ എം അജിത്(22), എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിനെ ആക്രമിച്ച മൂന്നുപേരില്‍ ഒരാളായ പാലോട്ടുവിള കുഞ്ചുകോണത്ത് മങ്കി മഹേഷിനെ(23) നേരത്തേ തന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
 
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മലയം ജംങ്ഷനിലാണ് മലയിന്‍കീഴ് സ്‌റ്റേഷനിലെ സിപിഒമാരായ വരുണ്‍, ജിജി കുഞ്ഞ് എന്നിവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. തോട്ടിലെ മീന്‍പിടുത്തം വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. 
അടുത്ത ലേഖനം
ദേശീയതലത്തില്‍ മിന്നി കോട്ടയവും വയനാടും; 14 ദിവസത്തിനുള്ളിൽ പുതിയതായി ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല!