അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു
- ഉറക്കഗുളിക നല്കി ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് മകളെയും കൊണ്ട് യുവാവ് മുങ്ങി
- ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്തു, ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
- കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
- വായില്‍ ബിസ്കറ്റ് കവര്‍ തിരുകി ഒരുവയസ്സുകാരനെ കൊന്നു; അമ്മൂമ അറസ്റ്റില്‍, കുട്ടിയെ കൊന്നത് വാശിപിടിക്കുന്നതിനാല്‍
പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ സഹപാഠി ക്യാമ്പസില്‍വച്ച് കഴുത്തറുത്ത് കൊന്നു; കാരണം പ്രണയ നൈരാശ്യം
പാലയില്‍ സഹപാഠി വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാല സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനിയും തലയോലപ്പറമ്പ് സ്വദേശിനിയുമായ നിഥിന മോള് (22)ആണ് കൊല്ലപ്പെട്ടത്.
മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം. കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിന മോളെ സഹപാഠിയും വൈക്കം സ്വദേശിയുമായി അഭിഷേക് ബൈജു കോളജ് ക്യാമ്പസിനുള്ളില്‍ വെച്ച് പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അഭിഷേകിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.