ഉറക്കഗുളിക നല്‍കി ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് മകളെയും കൊണ്ട് യുവാവ് മുങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (12:09 IST)
ഉറക്കഗുളിക നല്‍കി ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് മകളെയും കൊണ്ട് യുവാവ് മുങ്ങി. തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി 28കാരനായ സത്യമൂര്‍ത്തിയാണ് ഭാര്യ ദിവ്യയെ(24) പൊട്രോളൊഴിച്ച് തീകൊളുത്തിയത്. ശേഷം മൂന്നുവയസുകാരിയായ മകളെയും കൊണ്ട് ഇയാള്‍ മുങ്ങുകയായിരുന്നു.

ഭാര്യയുടെ വൃക്കകള്‍ തകരാറിലായതിനാല്‍ കൊലപ്പെടുത്തിയ ശേഷം താനും ആത്മഹത്യ ചെയ്യുകയാണെന്ന് ഇയാള്‍ ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. പൊള്ളലേറ്റ ദിവ്യ ചികിത്സയിലാണ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :