അനുബന്ധ വാര്‍ത്തകള്‍
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് അയയ്‌ക്കുമെന്ന് ഡിവൈഎസ്പി
- കേരളത്തിന്റെ മുഖത്ത് കാറിത്തുപ്പി പി സി ജോർജ്, പിസിയെന്ന കവലച്ചട്ടമ്പി!- വൈറലാകുന്ന പോസ്റ്റ്
- ജലന്ധർ പീഡനം; പരാതിക്കാരി ഉള്‍പ്പെടെയുള്ള ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പിലും സമരം
- ‘വായ മൂടെടാ പിസി’- പൂഞ്ഞാർ എം എൽ എയെ പഞ്ഞിക്കിട്ട് പാർവതിയും!
''വേശ്യ' പരാമര്‍ശം പിന്‍വലിക്കുന്നു, പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല': പി സി ജോർജ്
''വേശ്യ' പരാമര്‍ശം പിന്‍വലിക്കുന്നു, പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല': പി സി ജോർജ്
കന്യാസ്ത്രീകള്‍ക്കെതിരെ മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ്. താന്‍ കന്യാസ്ത്രീക്കതിരെ പരാമര്‍ശം നടത്തിയത് വൈകാരികമായിട്ടാണ്. പറഞ്ഞത് തെറ്റായി പോയി. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.
അവര്‍ക്കെതിരെ കോട്ടയം പ്രസ് ക്ലബില്‍ വച്ച് നടത്തിയ ‘വേശ്യ’ എന്ന പദപ്രയോഗം തെറ്റായിപ്പോയി. അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു. പക്ഷേ താന്‍ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല. അതേസമയം, ഈ പരാമര്‍ശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാട്.
അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ കൈയില്‍ പണം വാങ്ങിയാണ് പി സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയെന്ന കന്യാസ്ത്രീയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.