അനുബന്ധ വാര്‍ത്തകള്‍
- ആരുടേയും പ്രേരണയിലല്ല സമരം, ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാടും, ആരോപണങ്ങൾക്ക് പിന്നിൽ ബിഷപ്പ്; കന്യാസ്ത്രീകൾ
- കന്യാസ്ത്രീയുടെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു?: പൊലീസിനോട് ഹൈക്കോടതി
- ബിഷപ്പിനെ ഉടൻ അറസ്റ്റുചെയ്യണം, കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണം: ഹൈക്കോടതിയിൽ ഹർജി
- 'പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്നമാണെന്ന് പാർട്ടിക്ക് ബോധ്യമായാൽ, യുവസഖാവ് സമ്മതിച്ചാൽ, പരാതി പൊലീസിന് കൈമാറും': എം എ ബേബി
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പിലും സമരം
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പിലും സമരം
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവർ സിസ്‌റ്റേഴ്‌സ് കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിലും സമരം നടത്തും. സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിലാണ് സമരം നടത്തുക.
ബുധനാഴ്‌ച നടത്തുന്ന സമരത്തിൽ വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികൾ, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൊച്ചിയിൽ നടക്കുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പേർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. എഐവൈഎഫ്, എസ്‌യുസിഐ, മഹിളാ മോര്‍ച്ച, നാഷണല്‍ വിമന്‍സ് ഫ്രണ്ട് എന്നീ സംഘടനകൾക്ക് പുറമേ കോളേജ് വിദ്യാർത്ഥിനികളും ഐക്യദാർഢ്യവുമായെത്തിയയിരുന്നു.