അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ മെഗാതാരലേലം നാളെ മുതൽ, അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ
- യുവതി താമസിച്ചിരുന്നത് രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വാടക വീട്ടില്‍, യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; യുവാക്കള്‍ ബൈക്കില്‍ സ്യൂട്ട്കേസുമായി പോകുന്നതും സ്യൂട്ട്കേസില്ലാതെ തിരിച്ചുവരുന്നതും ക്യാ
- ബെന്‍സിന്റെ അത്യാഡംബര എസ്.യു.വി. സ്വന്തമാക്കി നടന് സുരാജ് വെഞ്ഞാറമൂട്; വില കേട്ട് ഞെട്ടി ആരാധകര്‍
- നിലപാടില്‍ ഉറച്ച് നില്ക്കുമ്പോള് നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം:ഷാനവാസ്
- മീശ വടിച്ച് ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ! ഇങ്ങനെയൊരു സംഭവം അറിയുമോ?
അമിതവേഗതയ്ക്ക് ഒരു വര്‍ഷത്തില്‍ വാഹനത്തിന് പിഴ ഈടാക്കിയത് 89 തവണ; സംഭവം കോഴിക്കോട്
കോഴിക്കോട്: ഒരു വര്‍ഷത്തില്‍ അമിതവേഗതയ്ക്ക് 89 തവണ പിഴ അടച്ച വാഹനം ഇവിടെ തന്നെയുണ്ട് - മറ്റെങ്ങുമല്ല കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി കാറിനാണ് ഇത്രയധികം തവണ പിഴ ഈടാക്കിയത്. മൊത്തം 133500 രൂപയാണ് ഇത്രയധികം തവണയായി പിഴ ഇനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത്.
വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിലെ വിവിധ ക്യാമറകളിലാണ് ഇത് മുഴുവന്‍ പതിഞ്ഞതും. അമിതവേഗത്തിനു പിഴയായി ഈടാക്കുന്നത് ഒരു തവണ 1500 രൂപയാണ്. കഴിഞ്ഞ ദിവസം ഈ വാഹനം അപകടത്തില്‍ പെട്ടപ്പോള്‍ ഇന്‍ഷ്വര്‍ ചെയ്യിക്കുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് ഇത്രയധികം തവണ പിഴ അടച്ച വാഹനമാണ് ഇത് എന്നറിയുന്നത്.
2022 ജനുവരി അഞ്ചാം തീയതി മാത്രം ഏഴു തവണ ഇത്തരത്തില്‍ ഈ വാഹനത്തിനു പിഴ അടിച്ചു. തുടര്‍ച്ചയായി പിഴ വിധിച്ചതോടെ പിഴ അടയ്ക്കാതിരുന്നു, അപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ബ്ളാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് കോഴിക്കോട് ആര്.ടി.ഓഫീസില്‍ വാഹന ഉടമ നേരിട്ടെത്തി പിഴ അടച്ചത്. ഈ വാഹനത്തിന്റെ അമിതവേഗം ഏറ്റവുമധികം ക്യാമറയില്‍ പതിഞ്ഞത് വാളയാര്‍ - തൃശൂര്‍ റോഡിലാണെന്നും അധികൃതര്‍ പറയുന്നു.