1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Operation p hunt in kerala

ഓപ്പറേഷൻ പി ഹണ്ട്: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത് 370 കേസുകൾ, 28 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ട്
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവ‌ർ പിടിയിൽ. സംസ്ഥാനവ്യാപകമായി നടത്തിയ റെയ്‌ഡിൽ 28 പേരാണ് അറസ്റ്റിലായത്. ഹാർഡ് ഡിസ്ക്, ലാപ്ടോപ് ഉൾപ്പടെ 420 തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു.
 
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ ഒരേ സമയത്തായിരുന്നു പരിശോധന. കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പണം നൽകിയാണ് ഇത്തരം സൈറ്റുകളിൽ ‌തത്സമയം ദൃശ്യങ്ങൾ കാണുന്നത്. ഇതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടത്തി‌യ പരിശോധനയിലാണ് 28 പേർ അറസ്റ്റിലായത്. ഇതിൽ പ്രായപൂർത്തിയാവാത്തവരുമുണ്ട്.
 
സമൂഹ മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. 328 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
About Writer
അഭിറാം മനോഹർ