അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കുടുക്കി പൊലീസ്

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (15:12 IST)
അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കുടുക്കി പൊലീസ്. സംസ്ഥാന വ്യാപകമായി 28പേരാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ പി ഹണ്ട് 21.1 എന്ന പേരിലാണ് പൊലീസ് നടപടി. 310 പേരടങ്ങുന്ന സംഘം ഞായറാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്.

അതേസമയം കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് മലപ്പുറത്ത് 10 പേര്‍ അറസ്റ്റിലായി. മലപ്പുറത്ത് 63 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. 50കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :