കുഴൽപണം എല്ലാവരും കൊണ്ടുവരും, ബിജെപിക്കാർ മണ്ടൻമാരായത് കൊണ്ട് പിടിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 7 ജൂണ്‍ 2021 (14:00 IST)
കൊടകര കുഴൽപ്പണക്കേസിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. എല്ലാവരും കുഴൽപ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. പക്ഷെ ബിജെപിക്കാര്‍ മണ്ടൻമാരായത് കൊണ്ടാണ് പൊലീസ് പിടിച്ചതെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. രമേശ് ചെന്നിത്തല നിരാശ ബാധിച്ചിരിപ്പാണ്. ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. വിഡി സതീശൻ ബഹുകേമനാണ്. നിയമസഭയിൽ തിളങ്ങാനും അദ്ദേഹത്തിനാകും എന്നാൽ അതിന് പുറത്തുള്ള പ്രവര്‍ത്തനത്തിൽ വി ഡി സതീശൻ വട്ടപൂജ്യം ആണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :