അനുബന്ധ വാര്‍ത്തകള്‍
- മൂത്തമകനെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ഇളയമകനൊപ്പം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു
- കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം, സംരക്ഷണവും തുടർപഠനവും ഏറ്റെടുക്കുമെന്ന് മന്ത്രി
- പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍
- ദമ്പതികളുടെ മരണം: ആത്മഹത്യയ്ക്കും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും രാജനെതിരെ കേസ്
- അരമണിക്കൂര്‍ കാത്തിരുന്നാല്‍ അനുകൂലവിധി ഉണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും, കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നില്‍ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പോലീസ് ശ്രമിച്ചത്: രമേശ് ചെന്നിത്തല
ഓണ്‍ലൈന്‍ റമ്മികളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മികളിച്ചു പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചല്‍ സ്വദേശി വിനീത് എന്ന 28 കാരണാണ് വീട്ടിനടുത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ റമ്മി കളിയിലൂടെ 21 ലക്ഷം രൂപയാണ് നാസ്സപ്പെടുത്തിയത്. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. വിവിധ സ്വകാര്യ ല്‍ കമ്പനികളില്‍ നിന്നും ലോണെടുത്തതാണ് വിനീത് റമ്മി കളിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്.
ഐ.എസ് .ആര്.ഓ യിലെ കരാര്‍ ജീവനക്കാരനായ ഇയാള്‍ ലോക്ക് ഡൗണ്‍ സമയത്താണ് ഓണ്‍ലൈന്‍ റമ്മികളി ആരംഭിച്ചത്. കടം കയറിയതോടെ ഇയാള്‍ വീട്ടുകാരെ വിവരം അറിയിച്ചു. ഇവരുടെ സഹായത്തോടെ കുറച്ച് പണം കടം വീട്ടുകയും ചെയ്തു. എങ്കിലും ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു, ഇതിനെത്തുടര്‍ന്ന് ഇയാളെ കണ്ടെത്തി പോലീസുകാര്‍ ഇയാളെ വീട്ടിലെത്തിച്ചിരുന്നു. എന്നാല്‍ മാനസികമായി തളര്‍ന്ന ഇയാള്‍ വിഷാദ രോഗത്തിന് അടിമയാകുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.
അടുത്ത ലേഖനം