1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala orange alert warning issued in 12 districts

വടക്കൻ കേരളത്തിൽ മഴ കനക്കും, തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട്

നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

Kerala Weather
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയില്‍ ഉള്ളവര്‍ക്കും കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതായി വരും. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
 
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 8 പേരാണ് മരിച്ചത്. പത്തനംതിട്ട, ഇടുക്കി,കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയില്‍ രാത്രി പെയ്ത മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചില്‍ 4 പേര്‍ മരിച്ചു. വയനാട്ടില്‍ പടിഞ്ഞാറെത്തറയില്‍ കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിക്കവെ മാഞ്ഞൂര്‍ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞു കാണാതായ പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.ALSO READ: ഉരുൾപൊട്ടൽ, മിന്നൽ പ്രളയം: സംസ്ഥാനത്ത് മരണം എട്ടായി, 7 പേരെ കാണാതായി, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഉരുൾപൊട്ടൽ, മിന്നൽ പ്രളയം: സംസ്ഥാനത്ത് മരണം എട്ടായി, 7 പേരെ കാണാതായി, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്