അനുബന്ധ വാര്‍ത്തകള്‍
- ഓണം പ്രത്യേക പൂജ: ശബരിമല നട സെപ്റ്റംബർ 3-ന് തുറക്കും
- Bank Holidays, Onam 2025: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബാങ്ക് അവധി ദിനങ്ങള്‍
- Onam 2025, Weather Updates: 'വാങ്ങാനുള്ളതെല്ലാം നേരത്തെ വാങ്ങിക്കോ'; പൂരാടം മുതല്‍ മഴ ഓണം കറുക്കും
- Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്
- Kerala Weather: മഴയ്ക്കു കാരണം ന്യൂനമര്‍ദ്ദം; തീവ്രത കുറയും
Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും
ഈ മാസത്തെ ആദ്യ ന്യൂനമര്‍ദ്ദമാണ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത്
Onam Weather Updates: ഇത്തവണ ഓണത്തിനു മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നത്.
ഈ മാസത്തെ ആദ്യ ന്യൂനമര്‍ദ്ദമാണ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്നത്. നാളെയോടെ ന്യൂനമര്‍ദ്ദം ഒഡിഷ തീരത്തേക്ക് നീങ്ങും.
സെപ്റ്റംബര്‍ മൂന്നിനു (നാളെ) തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട്. ഉത്രാട ദിനമായ നാലിനു തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. സെപ്റ്റംബര്‍ അഞ്ച് തിരുവോണ ദിനത്തിലും മഴയ്ക്കു സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ആയിരിക്കും മഴ കൂടുതല്‍ ലഭിക്കുക.