ഓണം പ്രത്യേക പൂജ: ശബരിമല നട സെപ്റ്റംബർ 3-ന് തുറക്കും

Sabarimala, Ayyappa Meet, World Ayyappa Devotees meet, ആഗോള അയ്യപ്പസംഗമം
Sabarimala
അഭിറാം മനോഹർ| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (12:21 IST)
ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക പൂജകള്‍ക്കായി ശബരിമല നട സെപ്റ്റംബര്‍ 3-ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 4-ന് രാവിലെ 5 മണി മുതല്‍ ഭക്തര്‍ക്കായി ദര്‍ശനത്തിന് അവസരം ലഭിക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിവസങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ നടത്തപ്പെടും. ഇതില്‍ ഉത്രാട ദിനത്തിലെ സദ്യ മേല്‍ശാന്തിയുടെ വകയായും, തിരുവോണ ദിനത്തിലെ സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും, അവിട്ടം ദിനത്തിലെ സദ്യ അന്ന് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയായും ആയിരിക്കും.

ഓണാഘോഷ പൂജകള്‍ക്ക് ശേഷം, സെപ്റ്റംബര്‍ 7-ന് (ചതയം) രാത്രി 10 മണിക്ക് നട അടയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :