അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: മഴയ്ക്കു കാരണം ന്യൂനമര്‍ദ്ദം; തീവ്രത കുറയും
- Kerala Weather: ഒഡിഷ തീരത്തിനു മുകളില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; വീണ്ടും മഴ ദിനങ്ങള്‍
- Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, നാളെയോടെ ശക്തി പ്രാപിക്കും; ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ മഴ
- Kerala Rain: താൽക്കാലിക അവധി മാത്രം, 26 മുതൽ മഴ കനക്കും
- Kerala Weather: അല്‍പ്പം ആശ്വാസം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കുറയും
Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്
ന്യുനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു
Kerala Weather: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ തീവ്രത കുറഞ്ഞ മഴ തുടരും. വടക്കന്‍ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യുനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രം.
സെപ്റ്റംബര്‍ ആദ്യവാരത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യുനമര്‍ദ്ദ സൂചന. നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാം.
കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.