അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് വടകരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
- കെ ഫോണ്‍ അഴിമതിയില്‍ മുഖ്യമന്ത്രി പ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ്
- സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
- ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പിതാവിന് 100 വയസ്സിനു മേലെ പ്രായം ഉണ്ടായിരുന്നേനെ, വിവാഹം കഴിച്ചത് വളരെ വൈകി; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ജെയ്ക്കിന്റെ സഹോദരന്
- കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ജാഗ്രത
നാളെ അത്തം; ഇനി പൂവിളിയുടെ നാളുകള്‍, അവധി ദിവസങ്ങള്‍ അറിഞ്ഞിരിക്കാം
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. നാളെ അത്തം പിറക്കും. ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ വീട്ടുമുറ്റത്ത് പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തിനായി ഒരുങ്ങുക. ഓണത്തോട് അനുബന്ധിച്ച് തുടര്‍ച്ചയായ അവധി ദിനങ്ങളാണ് വരുന്നത്.
ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.
ഓഗസ്റ്റ് 26 നാലാം ശനിയാഴ്ച ബാങ്ക് അവധി കൂടി ആയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 26 മുതല്‍ 29 വരെ നാല് ദിവസം തുടര്‍ച്ചയായി അവധിയും പിന്നീട് ഓഗസ്റ്റ് 30 പ്രവൃത്തിദിനം കഴിഞ്ഞ് ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്നുള്ള അവധി കൂടി ലഭിക്കും.